അയര്‍ലണ്ടില്‍ മൂന്നുമാസം ഉപഭോക്താക്കള്‍ക്ക് എനര്‍ജി ക്രെഡിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായതായി സൂചന. 600 യൂറോയാണ് ക്രെഡിറ്റ് ആയി നല്‍കുന്നത് മൂന്നുമാസങ്ങളിലായി 200 യൂറോ വീതമാണ് നല്‍കുക. ശരാശരി നല്‍കി വരുന്ന ബില്ലുകളില്‍ നിന്നും മുപ്പത് ശതമാനം കൂടുതല്‍ ബില്‍ തുക ലഭിച്ചവര്‍ക്കാണ് സബ്‌സിഡി എന്ന രീതിയില്‍ സര്‍ക്കാര്‍ ഈ തുക നല്‍കുന്നത്.
ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. കടുത്ത വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന സാധാരണക്കാര്‍ക്ക് ഇത് നല്‍കുന്ന ആശ്വാസം ചെറുതായിരിക്കില്ല. ഈ മാസം ആണ് ബജറ്റ് അവതരിപ്പിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിലുള്ള ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന ഒട്ടനവധി പദ്ധതികള്‍ വരുന്ന ബജറ്റില്‍ ഉണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷ. സര്‍ക്കാരിന് കാര്യമായ നികുതി വരുമാനം ഉള്ളതിനാല്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന സൂചന സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ നല്‍കുന്നുണ്ട്.