വേജ് സബ്‌സിഡി സ്‌കീം ഇന്ന് അവസാനിക്കും

കോവിഡ് കാലത്ത് അടിതെറ്റിയ സംരഭങ്ങളെ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായമായ എംപ്ലോയി വേജ് സബ്‌സിഡി സ്‌കീം ഇനിയില്ല. ഇതുവഴിയുള്ള സഹായം ലഭിച്ചു വന്നിരുന്ന സംരഭങ്ങള്‍ക്ക് ഇന്നുകൂടിയെ അത് ലഭിക്കൂ. നിരവധി സ്ഥാപനങ്ങള്‍ക്ക് ലഭിച്ച് വന്നിരുന്ന സഹായം കഴിഞ്ഞ ഫെബ്രുവരിയോടെ അവസാനിച്ചിരുന്നു.

എന്നാല്‍ കോവിഡ് നേരിട്ട് ബാധിച്ച ഹോസ്പിറ്റാലിറ്റി മേഖല അടക്കമുള്ളവയ്ക്ക് ഇത് മെയ് 31 വരെ നീട്ടി നല്‍കുകയായിരുന്നു. 10.6 ബില്ല്യണ്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത്. 51,900 സംരഭകര്‍ക്കും 7,44,000 ജീവനക്കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

മാര്‍ച്ച് 2020 മുതലായിരുന്നു ഇത് ആരംഭിച്ചത്. സംരഭങ്ങളേയും തൊഴിലുകളേയും പിടിച്ച് നിര്‍ത്തുന്നതില്‍ ഈ പദ്ധതിക്ക് വലിയ പങ്ക വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.

Share This News

Related posts

Leave a Comment