എമറാള്‍ഡ് എയര്‍ലൈന്‍സ് റിക്രൂട്ട്‌മെന്റ് ഡ്രൈവ്

അയര്‍ലണ്ടിലെ വന്‍കിട വിമാന സര്‍വ്വീസുകളിലൊന്നായ എമറാള്‍ഡ് എയര്‍ലൈന്‍സ് ജോലിക്കാരെ വിളിക്കുന്നു. മേയ് മാസം ആറ് വരെയാണ് അപേക്ഷിക്കാന്‍ അവസരം. ബെല്‍ഫാസ്റ്റ് ബേസുകളിലേയ്ക്കാണ് നിയമനം നടക്കുന്നത്. സ്ഥിര നിയമനാണ്. മികച്ച ശമ്പളം പരിശീലനം മെഡിക്കല്‍ ആനുകൂല്ല്യം , കമ്പനി പെന്‍ഷന്‍ , സ്റ്റാഫ് ട്രാവല്‍ പ്രിവിലേജ് എന്നിവ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.

18 വയസ്സിന് മുകളിലുള്ള യൂറോപ്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം മുന്‍പരിചയമില്ലാത്തവര്‍ക്കും അപേക്ഷിക്കാം . വിദ്യാഭ്യാസ യോഗ്യതാ പരിശോധനയ്ക്ക് പുറമേ ശാരീരിക ക്ഷമതാ പരിശോധനയും ഉണ്ടായിരിക്കും. സ്റ്റാന്‍ഡ് ബൈ ഡ്യൂട്ടിയിലായിരിക്കുമ്പോള്‍ 60 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനുള്ള കഴിവ് , 25 മീറ്റര്‍ നീന്താനുള്ള കഴിവ് എന്നിവ യോഗ്യതകള്‍ ആവശ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.emeraldairlines.com/jobs

Share This News

Related posts

Leave a Comment