നോര്‍ത്തേണ്‍ അയര്‍ലണ്ടിലേയ്ക്ക് എലിസബത്ത് രാജ്ഞി നടത്താനിരുന്ന സന്ദര്‍ശനം റദ്ദ് ചെയ്തു. ഇന്ന് സെന്റ് പാട്രിക്‌സ് ചര്‍ച്ച് ഓഫ് അയര്‍ലണ്ടില്‍ നാല് പ്രധാന പളളികള്‍ ഒന്നിച്ചു നടത്തുന്ന ഒരു ചടങ്ങിലായിരുന്നു എലിസബത്ത് രാജ്ഞി പങ്കെടുക്കേണ്ടിയിരുന്നത്.
ഇന്നലെയാണ് സന്ദര്‍ശനം റദ്ദാക്കുന്ന വിവരം ബക്കിംഗ്ഹാം കൊട്ടാരം വക്താവ് ഔദ്യോഗികമായി അറിയിച്ചത്. ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടുത്ത് കുറച്ച് ദിവസങ്ങള്‍ പൂര്‍ണ്ണ വിശ്രമം വേണമെന്ന മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് രാജ്ഞിയുടെ സന്ദര്‍ശനം റദ്ദാക്കിയത്.
സന്ദര്‍ശനം റദ്ദാക്കേണ്ടി വന്നതില്‍ രാജ്ഞി ദു:ഖിതയാണെന്നും എത്രയും വേഗം നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും അവിടുത്തെ ആളുകള്‍ക്ക് രാജ്ഞി എല്ലാ ആശംസകളും നേര്‍ന്നതായും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.