രാജ്യത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ ഏറ്റവും പുതിയ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തോളം ആളുകള്‍ ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായിട്ടുണ്ട്. ഇക്കാഴിഞ്ഞ ചൊവ്വാഴ്ച വരെ ഏകദേശം 389,000 ആളുകള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി കഴിഞ്ഞു.
രാജ്യത്ത് 16 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ശാരിരികാസ്വസ്ഥതകള്‍ അനുഭവിക്കുന്നവര്‍ക്കും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ ദീര്‍ഘനാളായി കെയര്‍ ഹോമുകളില്‍ താമസിക്കുന്നവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതിന് അര്‍ഹതയുള്ളത്. ഇപ്പോള്‍ 50 മുതല്‍ 59 വരെ പ്രായപരിധിയിലുള്ള വരേയും ബൂസ്റ്റര്‍ ഡോസിനുള്ള അര്‍ഹതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞ് ആറ് മാസം അല്ലെങ്കില്‍ കുറഞ്ഞത് അഞ്ച് മാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ യോഗ്യത .ഈ യോഗ്യതകള്‍ പരിഗണിച്ചാണ് പത്ത് ലക്ഷത്തോളം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യരാണെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തിയത്.