വൈദ്യുതി ചാര്‍ജില്‍ ഇളവ് പ്രഖ്യാപിച്ച് ഇലക്ട്രിക് അയര്‍ലണ്ട് . ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇളവ്. നിലവിലെ ചാര്‍ജിന്റെ പത്തു ശതമാന വരെ കുറവ് വരുമെന്നാണ് കരുതുന്നത്. അടുത്ത മാസം മുതലാണ് കുറവ് നിലവില്‍ വരുന്നത്. ഗ്യാസിന്റെ വിലയില്‍ ഏകദേശം 15 ശതമാനത്തിന്റെ കുറവാണ് പ്രതീക്ഷിക്കുന്നത്.
എന്നാല്‍ ഗാര്‍ഹിക ഉപഭേക്താക്കള്‍ക്ക് വൈദ്യുതി നിരക്കില്‍ കുറവ് നല്‍കുന്നത് വിലവിലെ സാഹചര്യത്തില്‍ പ്രായോഗിമല്ലെന്നാണ് കമ്പനിയുടെ നിലപാട്. വൈദ്യുതിയുടെ മൊത്തവിലയില്‍ സംഭവിച്ചിരിക്കുന്ന കുറവാണ് ഇപ്പോള്‍ ബിസിനസ് കസ്റ്റമേഴ്‌സിന് ഇളവ് നല്‍കാന്‍ കാരണമെന്നും കമ്പനി പറയുന്നു.
എന്നാല്‍ സാധാരണക്കാരില്‍ നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കി സംരഭങ്ങള്‍ക്ക് കുറവ് നല്‍കുന്നതിനെതിരെ ചില കോണുകളില്‍ നിന്നും വിമര്‍ശനങ്ങളുമുയരുന്നുണ്ട്.