യൂനീസ് കൊടുങ്കാറ്റ് രാജ്യത്ത് ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കരുതല്‍ നീക്കങ്ങളുമായി ഭരണകൂടം. ഒമ്പത് കൗണ്ടികളില്‍ സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. 130 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കൊടുങ്കാറ്റിനു മുന്നോടിയായി മഴയും പ്രളയവും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള കോര്‍ക്ക്, കെറി, ക്ലെയര്‍, വാട്ടര്‍ ഫോര്‍ഡ്, എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മായോ, സ്ലിഗോ, ലിട്രിം, ഡൊണെഗല്‍, റോസ്‌കോമണ്‍ എന്നിവിടങ്ങളിലുമാണ് ഇന്ന് അവധി നല്‍കിയിരിക്കുന്നത്.
ഡബ്ലിന്‍ , കില്‍ഡെയര്‍ , വിക്ലോ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടാണെങ്കിലും ഇവിടങ്ങളില്‍ പൊതു അവധികള്‍ പ്രഖ്യാപിച്ചിട്ടില്ല. പ്രാദേശിക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സ്ഥപന അധികൃതര്‍ക്ക് തീരുമാനമെടുക്കാം.