ബാങ്കുകള്‍ക്ക് കൈത്താങ്ങാകാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്

അമേരിക്കയിലടക്കം ബാങ്കുകള്‍ തകര്‍ന്നതിന്റെ ഭീതി ആഗോള സാമ്പത്തിക രംഗത്തെയും ധനകാര്യസ്ഥാപനങ്ങളെയും നിക്ഷേപകരേയും അലട്ടുമ്പോള്‍ യൂറോപ്പില്‍ നടപടികളുമായി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ഷോര്‍ട്ടേജ് ഉണ്ടാകാതിരിക്കാനുള്ള എല്ലാ നടപടികളും ഉണ്ടാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

ആഗോള തലത്തില്‍ കാര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു. സ്വിറ്റ്‌സര്‍ലണ്ടിലെ Credit Suisse നെ പിടിച്ചു നിര്‍ത്താനായി UBS ഓഹരികള്‍ ഏറ്റെടുക്കുന്ന സാഹചര്യവും സെന്‍ട്രല്‍ ബാങ്കിന്റെ നിരീക്ഷണത്തിലാണ്. യൂറോ സോണിലെ ബാങ്കുകളുടെ പണലഭ്യതയും സുഗമ പ്രവര്‍ത്തനവും ഉറപ്പു വരുത്തുന്നതിനായി ഇസിബി ഉള്‍പ്പെടെ അഞ്ച് സെന്‍ട്രല്‍ ബാങ്കുകള്‍ ഒരു കണ്‍ സോര്‍ഷ്യം രൂപപെടുത്തിയിട്ടുമുണ്ട്.

പ്രമുഖ കമ്പനികളിലെ പിരിച്ചു വിടലും അതിനു പിന്നാലെ ഉണ്ടായ അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയും 2008 ലേതിന് സമാനമായ സാമ്പത്തീക പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്ക ആഗോള വിപണിക്ക് ഇല്ലാതില്ല. ഇതിനെ തുടര്‍ന്നാണ് സെന്‍ട്രല്‍ ബാങ്കുകള്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

 

Share This News

Related posts

Leave a Comment