യൂറോ സോണില്‍ വീണ്ടും പലിശ നിരക്കുകള്‍ ഉയര്‍ത്തി യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് . 50 ബേസിക് പോയിന്റുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇന്‍ഫ്ളേഷനെ പിടിച്ചു നിര്‍ത്തി മാര്‍ക്കറ്റിനെ സ്റ്റേബിളാക്കുക എന്ന ലക്ഷ്യത്തോടെയാണ് സെന്‍ട്രല്‍ ബാങ്കിന്റെ നടപടി.
നിക്ഷേപ പലിശ 2.5 ശതമാനത്തില്‍ നിന്നും മൂന്നു ശതമാനമായാണ് ഉയര്‍ത്തിയത്. റി ഫിനാന്‍സിംഗ് ഓപ്പറേഷന്‍സിന്റെ നിരക്ക് 3 ല്‍ നിന്നും 3.5 പോയിന്റായി ഉയര്‍ത്തിയിട്ടുണ്ട്. മാര്‍ച്ച് 22 മുതലാണ് പുതിയ നിരക്കുകള്‍ നിലവില്‍ വരുന്നത്. പലിശ നിരക്കുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.