വാശിയേറിയ ലേലം വിളിയില്‍ ഡബ്ലിനിലെ ഒരു വീടിന് ലഭിച്ചത് ചോദ്യവിലയേക്കാള്‍ 3,00,000 യൂറോ കൂടുതല്‍. നാല് ബെഡ്റൂമുകളുള്ള രണ്ട് നില വീടിനാണ് അപ്രതീക്ഷിതമായി വില ഉയര്‍ന്നത്. 1930 കളില്‍ നിര്‍മ്മിച്ച് ഈ വിടിന്റെ ചോദ്യ വില 685,000 യൂറോയായിരുന്നു എന്നാല്‍ ഇപ്പോള്‍ ഏറ്റവും ഉയര്‍ന്ന ബിഡ് പ്രൈസ് ആയി വന്നിരിക്കുന്നത് 970,000 രൂപയാണ്.
അണ്ഫര്ണിഷിഡ് പ്രോപ്പര്‍ട്ടിയാണിത്. ചില അത്യാവശ്യ പണികളും ഉടന്‍ ചെയ്യേണ്ടിവരും.രണ്ട് നിലയുള്ള വീടിന്റെ ആദ്യ നിലയില്‍ എന്‍ട്രന്‍സ് പോര്‍ച്ച്, എന്‍ട്രന്‍സ് ഹാളള്വേ, ഡൈനിംഗ് റൂം, ലിവിംഗ് ഏരിയ, കിച്ചന് എന്നിവയാണുള്ളത്.
രണ്ടാം നിലയിലാകട്ടെ നാല് വലിയ ബെഡ്റൂമുകളും ഒരു ബാത്ത്റൂമുമാണുള്ളത്. വീടിനോട് ചേര്‍ന്ന് തന്നെ ഒരു ഗാര്‍ഡനും ഒരു ഗ്യാരേജുമുണ്ട്. ഡെമ്പസി ആന്‍ഡ് അസോസിയേററ്സ് റിയല്‍ എസ്റ്റേറ്റ് കമ്പനിയാണ് ഈ പ്രോപ്പര്‍ട്ടി ലിസ്റ്റ് ചെയ്തത്.
എന്നാല്‍ ഈ വീടിന് ലഭിച്ച് ഉയര്‍ന്ന വിലയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുന്നത്. വില കൂടിപ്പോയെന്ന് പറഞ്ഞ് ചിലര്‍ അത്ഭുതപ്പെടുമ്പോള്‍ മറ്റു ചിലര്‍ എന്തുകൊണ്ട് ലിസ്റ്റ് ചെയ്തവര്‍ കുറഞ്ഞവിലയിട്ടു എന്നാണ് ചോദിക്കുന്നത്.