കോവിഡിനെതിരെ മുന്നണി പോരാളികളായി പൊരുതിയ രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി ഡബ്ലിന്‍ സിറ്റി. ചീഫ് മെഡിക്കന്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ രാജ്യത്തെ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരേയും പ്രതിനിധീകരിച്ച് പുരസ്കാരം ഏറ്റുവാങ്ങി. ഡബ്ലിന്‍ മേയര്‍ ഹാസല്‍ ചൂവില്‍ നിന്നുമാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ‘ ഓണററി ഫ്രീഡം ഓഫ് ഓഫ് ദി ഡബ്ലിന്‍ സിറ്റി ‘ അവാര്‍ഡാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്.
ഹോളോഹാന്റേയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കോവിഡ് പ്രതിരോധ സേവനങ്ങളെ കണക്കിലെടുത്ത് പുരസ്കാരം നല്കി ആദരിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഐക്യകണ്ഡേന പ്രമേയം പാസാക്കിയിരുന്നു. ഈ അവാര്‍ഡാണ് ഇപ്പോള്‍
സമ്മാനിച്ചത്. രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് പൊതുജനത്തിനായി നല്കിയ സേവനം വിലമതിക്കാനാവാത്തതാണെന്ന് ഡബ്ലന്‍ മേയര്‍ ചടങ്ങില്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഈ പുരസ്കാരം അര്‍ഹതപ്പെട്ട കരങ്ങളില്‍ തന്നെയാണ് എത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
രാജ്യത്തെ മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വേണ്ടി താന്‍ ഈ അവാര്‍ഡ് ഏറ്റുവാങ്ങുന്നു എന്നു പറഞ്ഞ ഹോളോഹാന്‍ ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനോടുള്ള നന്ദിയും രേഖപ്പെടുത്തി. ഓണററി ഫ്രീഡം റോളില്‍ അദ്ദേഹം ഒപ്പുവയ്ക്കുകയും ചെയ്തു. 1872 ലാണ് ഓണററി ഫ്രീഡം അവാര്‍ഡ് ഡബ്ലിന്‍ സിററി നല്കി തുടങ്ങിയത്. ഇതുവരെ 82 പേര്‍ക്കാണ് ഈ പുരസ്കാരം സമ്മാനിച്ചിട്ടുള്ളത്.