ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കുള്ള പ്ലാറ്റിനം സര്‍വ്വീസ് സമ്പ്രദായം താത്ക്കാലികമായി നിര്‍ത്തലാക്കി. എയര്‍പോര്‍ട്ടില്‍ ആഴ്ച അവസാനങ്ങളിലടക്കം വലിയ തോതില്‍ തിരക്ക് വരുന്നതും ഇത് നിയന്ത്രിക്കാനാവാതെ നിരവധി യാത്രക്കാര്‍ക്ക് വിമാനം നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
കൂടുതല്‍ ആളുകളെ ചെക്ക് ഇന്‍, സെക്യൂരിറ്റി ചെക്കിംഗ് മേഖലകളിലേയ്ക്ക് നിയോഗിച്ച് തിരക്ക് കുറയ്ക്കുന്നതിനും ആളുകള്‍ക്ക് വിമാനം നഷ്ടമാകുന്ന സാഹചര്യം ഇനി ഉണ്ടാകാതിരിക്കുന്നതിനുമാണ് നടപടി. 295 യൂറോ ഫീസടച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് വിഐപി പരിഗണനയില്‍ സേവനങ്ങള്‍ ലഭിക്കുന്ന സ്‌കീമാണ് പ്ലാറ്റിനം സര്‍വ്വീസ്.
ഇങ്ങനെ എയര്‍പോര്‍ട്ടിലെത്തുന്ന യാത്രക്കാര്‍ക്ക് പ്രൈവറ്റ് ചെക്ക് ഇന്‍ ചെയ്യുന്നതിനുള്ള സൗകര്യവും ലക്ഷ്വറി സ്യൂട്ടുകളില്‍ വിശ്രമവും ഒപ്പം ആഡംബംര ബിഎംഡബ്യു കാറില്‍ എയര്‍ ക്രാഫ്റ്റിന് സമീപത്തെത്താനുള്ള സൗകര്യവും ലഭിച്ചിരുന്നു.
കൂടുതല്‍ ആളുകള്‍ ഈ സര്‍വ്വീസ് തെരഞ്ഞെടുക്കുന്നതോടെ കൂടുതല്‍ ജീവനക്കാരെ ഇവിടെ നിയമിക്കേണ്ടി വരികയും അത് മറ്റ് യാത്രക്കാരുടെ ക്യൂ വര്‍ദ്ധിക്കാന്‍ ഇടയാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് താത്ക്കാലികമായി ഇത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.