കഴിഞ്ഞ ഞായറാഴ്ച ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ അനുഭവപ്പെട്ട വലിയ തിരക്കിനെ തുടര്‍ന്ന് വിമാനം നഷ്ടമായ യാത്രക്കാര്‍ക്ക് റീ ഫണ്ട് ഉടന്‍ നല്‍കുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം ആളുകള്‍ക്ക് വിമാനം നഷ്ടമായെന്നാണ് അനൗദ്യോഗിക കണക്കുകള്‍. റീ ഫണ്ട് ആവശ്യമുള്ളവര്‍ customerexperience@dublinairport.com എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
എയര്‍ ലൈനുകള്‍ തങ്ങളുടേതായ രീതിയിലും ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. സൗജന്യ റീ ബുക്കിംഗാണ് ഇവര്‍ അനുവദിക്കുന്നത്. അധിക ചാര്‍ജുകളൊന്നും നല്‍കേണ്ടതില്ല. യാത്രകള്‍ ഇന്‍ഷുര്‍ ചെയ്തിരുന്നവര്‍ക്ക് അതിലൂടെയും നഷ്ടപരിഹാരം ലഭിക്കും. ഈ വിധത്തില്‍ ലഭിക്കാത്തവരാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടേണ്ടത്.