ഡബ്ലിനിലെ എയര്‍പോര്‍ട്ടില്‍ ഡ്രോപ്പ് – ഓഫ് , പിക്ക് – അപ്പ് എന്നിവയ്ക്ക് ഫീസ് ഏര്‍പ്പെടുത്താന്‍ തീരുമാനം. ഫിന്‍ഗല്‍ കൗണ്ടി കൗണ്‍സിലിന്റേതാണ് തീരുമാനം. ഇവിടെ ആളുകളെ ഇറക്കാന്‍ വരുന്ന വാഹനങ്ങള്‍ക്കും വിമാനത്താവളളത്തില്‍ വന്നിറങ്ങുന്നവരെ കയറ്റിക്കൊണ്ട് പോകാന്‍ വരുന്ന വാഹനങ്ങള്‍ക്കും ചാര്‍ജ് ഈടാക്കാനാണ് തീരുമാനം .
വിമാനത്താവളത്തിലേയ്ക്കുള്ള ട്രാഫിക് കുറയ്ക്കുന്നതിനും ആളുകള്‍ കൂടുതലായി പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
എന്നാല്‍ പൊതുജനങ്ങളില്‍ നിന്നും ഈ നീക്കത്തിനെതിരെ ഓണ്‍ലൈനായും അല്ലാതെയും പതിഷേധ കാംമ്പയിനുകള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ നിരവധി പേരാണ് അധികൃതര്‍ക്ക് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.