ഈസ്റ്റര്‍ ദിനത്തോട് അടുക്കും തോറും ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ യാത്രക്കാരുടെ തിരക്കും വര്‍ദ്ധിക്കുകയാണ്. ഇതേ തുടര്‍ന്ന് തിരക്കൊഴിവാക്കാന്‍ യാത്രക്കാര്‍ക്ക് പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ് എയര്‍പോര്‍ട്ട് അധികൃതര്‍. തിരക്കിനെക്കുറിച്ചുള്ള വാര്‍ത്തകളെ തുടര്‍ന്ന് ആളുകള്‍ ഫ്ളൈറ്റ് പുറപ്പെടുന്നതിനും വളരെ നേരത്തെ തന്നെ എയര്‍ പോര്‍ട്ടില്‍ എത്തുന്നത് പതിവാണ്.
ഇതിനാല്‍ തന്നെ ഒരുപാട് നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ നല്കുന്ന നിര്‍ദ്ദേശം, ഫ്ളറ്റ് പുറപ്പെടുന്നതിന് മൂന്നര മണിക്കൂര്‍ നേരത്തെയെങ്കിലും യാത്രക്കാര്‍ എത്തണമെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന നിര്‍ദ്ദേശം എന്നാല്‍ രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന ഫ്ളൈറ്റുകള്‍ക്ക് പോകേണ്ടവര്‍ ഒരു കാരണവശാലും വെളുപ്പിനെ ആറ് മണിക്ക് മുമ്പ് എത്തരുതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ നിര്‍ദ്ദേശിച്ചു.
മൂന്നര മണിക്കൂര്‍ മുമ്പ് എന്നത് രാവിലെ എട്ടുമണിവരെ പുറപ്പെടുന്ന ഫ്ളൈറ്റുകളിലെ യാത്രക്കാര്‍ക്ക് ഇപ്പോഴും ബാധകമാണ്. എന്നാല്‍ അത് കഴിഞ്ഞുള്ള വിമാനങ്ങളിലെ യാത്രക്കാര്‍ വളരെ നേരത്തെയെത്തുന്നത് ഒഴിവാക്കണമെന്നും എയര്‍ പോര്‍ട്ട് അധികൃതര്‍ പറയണം