ഡബ്ലിന്‍ എയര്‍ പോര്‍ട്ടില്‍ ഡ്രോണ്‍ പ്രതിരോധ സംവിധാനം ഉടന്‍

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ ഡ്രോണ്‍ കൗണ്ടര്‍ സംവിധാനം ഉടന്‍ നടപ്പിലാക്കും. ഇക്കഴിഞ്ഞ ആഴ്ചയും അനധികൃതമായി എയര്‍പോര്‍ട്ട് പരിസരത്ത് ഡ്രോണ്‍ പറന്നതിനാല്‍ വിമാനങ്ങള്‍ റദ്ദ് ചെയ്യേണ്ട സാഹചര്യമുണ്ടായിരുന്നു. ഡ്രോണ്‍ കൗണ്ടര്‍ സംവിധാനം ആഴ്ചകള്‍ക്കകം സ്ഥാപിക്കുമെന്ന് മന്ത്രി ജാക്ക് ചേംബര്‍ വ്യക്തമാക്കി.

ഇതിനായുള്ള സംവിധാനങ്ങള്‍ വാങ്ങി ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും ഇത് സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രി സഭയും പരിഗണിച്ചു. ഇതിനുവേണ്ട നിയമഭേദഗതിയും ഉടന്‍ നടപ്പിലാക്കും. എയര്‍പോര്‍ട്ടിന്റെ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ ഡ്രോണ്‍ പറത്തരുതെന്നാണ് നിയമം.

എന്നാല്‍ ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന വിധത്തില്‍ യാത്രക്കാര്‍ക്കടക്കം ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചുകൊണ്ട് ഡ്രോണുകള്‍ പറത്തുന്നത്.

Share This News

Related posts

Leave a Comment