ആശ്വാസം ; കൊച്ചു കുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നു

രാജ്യത്ത് അനുദിനം കോവിഡും ഒമിക്രോണ്‍ വകഭേദവും വര്‍ദ്ധിക്കുന്നതിനിടയില്‍ അല്പം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊച്ചുകുട്ടികളില്‍ കോവിഡ് വ്യാപനം കുറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് മുതല്‍ 12 വയസ്സുവരെ പ്രായമുള്ളവരുടെ കോവിഡ് കണക്കുകളാണ് ആശ്വാസത്തിനിട നല്‍കുന്നത്.

ആരോഗ്യവകുപ്പിന്റെ പഠനങ്ങള്‍ പ്രകാരം ഈ പ്രായപരിധിയിലുള്ളവരില്‍ കോവിഡ് വ്യാപനം 36 ശതമാനത്തോളം കുറഞ്ഞതായാണ് കാണുന്നത്. രണ്ടാഴ്ച മുമ്പ് ആഴ്ചയില്‍ ശരാശരി 7,359 കുട്ടികള്‍ കോവിഡ് പോസിറ്റിവായിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഇത് 4,726 മാത്രമാണ്. രാജ്യത്തെ മുഴുവന്‍ കോവിഡ് കണക്കുകളുടെ 21.5 ശതമാനം അഞ്ച് മുതല്‍ 12 വയസ്സുവരെ ഉള്ളവരായിരുന്നെങ്കില്‍ ഇപ്പോള്‍ ഇത് 14.3 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സ്‌കൂളുകളില്‍ 90,000 ആന്റിജന്‍ ടെസ്റ്റുകളാണ് നടത്തിയത്.

Share This News

Related posts

Leave a Comment