അയര്‍ലന്‍ഡില്‍ ഇന്‍സ്റ്റഗ്രാമിനെതിരെ കടുത്ത നടപടിയുമായി അധികൃതര്‍. 405 മില്ല്യണ്‍ യൂറോയാണ് പിഴയീടാക്കിയിരിക്കുന്നത്. ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റേതാണ് നടപടി. കൗമാരക്കാരുടെ സ്വകാര്യവിവരങ്ങള്‍ സൂക്ഷിക്കുന്നത് സംബന്ധിച്ചുള്ള നിയമങ്ങള്‍ തെറ്റിച്ചതിനാണ് നടപടി.
2020 ലാണ് ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചത്. 13 വയസ്സുമുതല്‍ 17 വയസ്സുവരെയുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ബിസിനസ് അക്കൗണ്ട് തുറക്കുന്നതിന് കമ്പനി അനുവദിച്ചിരുന്നു. ഇത് ഈ പ്രായത്തിലുള്ളവരുടെ ഫോണ്‍ നമ്പരും ഇ -മെയില്‍ ഐഡിയും അടക്കമുള്ളവ മറ്റുള്ളവരിലേയ്‌ക്കെത്തുന്നതിന് കാരണമായെന്നാണ് കണ്ടെത്തല്‍.
അക്കൗണ്ട് വിവരങ്ങള്‍ ഈ വിവരങ്ങള്‍ ആവശ്യപ്പെടുകയും ഇത് ഡിഫാള്‍ട്ടായി ‘ Public ‘ ആയാണ് കമ്പനി സെറ്റ് ചെയ്തിരുന്നത്. പല കുട്ടികളും ഇത് മാറ്റി നല്‍കിയിരുന്നുമില്ല. കുട്ടികള്‍ അക്കൗണ്ട് രജിസ്‌ട്രേഷനായി നല്‍കുന്ന വിവരങ്ങള്‍ സ്വകാര്യമായി തന്നെ സൂക്ഷിക്കുകയും മുതിര്‍ന്നവര്‍ക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവര്‍ക്ക് സന്ദേശങ്ങള്‍ അയക്കാന്‍ കഴിയരുതെന്നുമാണ് നിയമം. ഇതാണ് ലംഘിക്കപ്പെട്ടത്.
എന്നാല്‍ ഡേറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇന്‍സ്റ്റഗ്രാമിന്റെ പേരന്റ് കമ്പനിയായ മെറ്റാ അറിയിച്ചു