അയര്‍ലണ്ടില്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനവുമായി ആരോഗ്യവകുപ്പ്. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലിയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ അനുവദിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നും ശക്തമായിരുന്നു.
നിലവില്‍ 3500 ഓളം നേഴ്‌സുമാര്‍ കോവിഡിനെ തുടര്‍ന്ന് അവധിയിലാണെന്നും ഇത് ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയിലാക്കുന്നുവെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന ദേശീയ രോഹപ്രതിരോധ ഉപദേശക സമിതിയുടെ യോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്.
270,000 ആരോഗ്യപ്രവര്‍ത്തകരാണ് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ അര്‍ഹരായിട്ടുള്ളത്. ഈ ആഴ്ച അവസാനത്തോടെ ഇവര്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ആറുമാസം കഴിഞ്ഞവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
ആദ്യ രണ്ട് ഡോസ് ഏത് വാക്‌സിന്‍ സ്വീകരിച്ചവരായാലും ഫൈസര്‍ , മഡോണ എന്നിവയില്‍ ഒരു വാക്‌സിനായിരിക്കും ബൂസ്റ്റര്‍ ഡോസായി നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ എച്ച്എസ്ഇ യോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞ