രാജ്യത്ത് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് നല്കുന്ന യൂറോപ്യന്‍ ഡിജിറ്റല്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ഉടന്‍ തന്നെ നല്‍കും . വ്യാഴാഴ്ച ഇത് അര്‍ഹരായവരുടെ മെയിലിലേയ്ക്ക് അയച്ചു നല്‍കാനാണ് തീരുമാനം. ഏകദേശം ഒരു മില്ല്യനോളം ആളുകള്‍ക്ക് വ്യാഴാഴ്ച ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.
സര്‍ക്കാര്‍ അംഗീകരിച്ച വാക്സിനേഷന് സെന്ററുകളില്‍ നിന്നും വാക്സിന് സ്വീകരിച്ച എല്ലാവര്ക്കും യാതൊരു തടസ്സവുമില്ലാതെ വാക്സിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്കി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കോവിഡില്‍ നിന്നും മുക്തരായവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ളവര്‍ക്ക് നാഷണല്‍ കോള്‍ സെന്ററിലേയ്ക്ക് വിളിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോള്‍ സെന്റര്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തു വിട്ടേയ്ക്കും. ഇന്‍ഡോര്‍ ഡൈനിംഗുകളിലും ഒപ്പം വിദേശയാത്രകള്‍ക്കും വാക്സിന് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അത്യന്താപേക്ഷിതമാണ്.