ഡെല്‍റ്റാ വകഭേദം കൂടുതല്‍ വ്യാപിക്കുന്നു

രാജ്യത്ത് കോവിഡിന്റെ ഡെല്‍റ്റാ വകഭേദം ചെറിയതോതില്‍ വ്യാപിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാനാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. ആദ്യമായാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്. അതു കൊണ്ട് തന്നെ ഗൗരവമായാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യം കൂടുതല്‍ ലോക്ഡൗണ്‍ ഇളവുകളിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

പുറത്തുവരുന്ന ഡേറ്റാകള്‍ സൂചിപ്പിക്കുന്നത് ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം വര്‍ദ്ധിക്കുന്നു എന്നാണെന്നാണ് ടോണി ഹോളോഹാന്‍ തന്റെ ട്വീറ്റില്‍ പറഞ്ഞത്. അവസാന ആഴച പുറത്തുവന്ന കേസുകളില്‍ ഇരുപത് ശതമാനത്തോളം ഡെല്‍റ്റാ വകഭേദമാണെന്നും റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ നിന്നും വ്യാപനം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അവസാന 24 മണിക്കൂറില്‍ 284 കോവിഡ് കേസുകളാണ് അയര്‍ലണ്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 53 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 13 പേരാണ് ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളില്‍ ഉള്ളത്.
ഡെല്‍റ്റാ വകഭേദത്തിന്റെ വ്യാപനം മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടേതിന് സമാനമാണെന്നും എല്ലാ ആളുകളും രണ്ട് ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കുക എന്നതും ഒപ്പം പൊതു ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നതുമാണ് എറ്റവും പ്രധാനമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

 

Share This News

Related posts

Leave a Comment