രാജ്യത്ത് ഡെല്‍റ്റാ വകഭേദവ്യാപനം ഉടനുണ്ടാകുമെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് പോള്‍ റീഡ്. ഈ തരംഗത്തെ മറികടക്കുക എന്നത് പ്രയാസമേറിയ കാര്യമാകുമെന്നും ഇതിനാല്‍ കടുത്ത ജാഗ്രത വേണമെന്നും പോള്‍ റീഡ് പറഞ്ഞു. പൊതുജനങ്ങളില്‍ വാക്സിനേഷന് പരമാവധി വര്‍ദ്ധിപ്പിച്ചു മാത്രമേ ഇതിനെ തടയാന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്ചത്തെ ശരാശരി വ്യപാനതോത് പരിശോധിക്കുമ്പോള്‍ വലിയ വര്‍ദ്ധനവാണ് വ്യാപനത്തില്‍ ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശയാത്രകള്‍ കോവിഡ് വ്യാപനത്തിന് കാരണമാകുന്നുണ്ടെന്ന വിലയിരുത്തലും പോള്‍ റീഡ് നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,189 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 95 പേരാണ് ആശുപത്രികളില്‍ ചികിത്സിയിലുള്ളത്. ഇതില്‍ 23 പേര് ഐസിയുകളിലാണ് ചികിത്സയിലുള്ളത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 1,430 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.