രാജ്യത്ത് ഡെല്‍റ്റാ- വകഭേദ വ്യാപന മുന്നറിയിപ്പ് ആരോഗ്യവിദഗ്ദര്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നല്‍കുമ്പോള്‍ ഇതിനെ നേരിടാനൊരുങ്ങുകയാണ് അയര്‍ലണ്ട്. ആദ്യ ഘട്ടമായി വാക്‌സിനേഷന്‍ പരമാവധി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായാണ് 18-34 വയസ്സുകാര്‍ക്ക് 750 ഫാര്‍മസികളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ സൗകര്യമൊരുക്കിയത്.
60.-69 വയസ്സുകാരുടെ രണ്ടാം ഡോസും എത്രയു വേഗം പൂര്‍ത്തിയാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഇളവുകള്‍ക്കായി ബിസിനസ്സ് മേഖലയില്‍ നിന്നടക്കമുള്ളവര്‍ നിരന്തരം ആവശ്യപ്പെടുമ്പോഴും സര്‍ക്കാര്‍ കരുതലോടെയാണ് നീങ്ങുന്നത്. ഇളവുകള്‍ പ്രഖ്യാപിച്ചാലും അത് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമായി നിജപ്പെടുത്താനും സാധ്യതയുണ്ട്.
ദിനംപ്രതി ആയിരത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് ആശുപത്രി സൗകര്യങ്ങളൊരുക്കുന്നത്. ഇന്റന്‍സിവ് കെയര്‍ യൂണീറ്റ് സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. ഇളവുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുംഇല്ലാത്ത നിലപാടാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ സ്വീകരിച്ചിരിക്കുന്നത്.