രാജ്യത്ത് പുതുതായി ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷന് നടത്താന്‍ കാലതാമസം വരുന്നതായി റിപ്പോര്‍ട്ടുകള്‍ . കുഞ്ഞ് ജനിച്ച് ഒരാഴ്ചയ്ക്കകം ചെയ്യാന്‍ സാധിച്ചിരുന്ന രജിസട്രേഷന് പലയിടങ്ങളിലും ഏകദേശം എട്ട് ആഴ്ചയോളം താമസമുണ്ടാകുന്നതായാണ് അയര്‍ണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഹെല്‍ത്ത് സര്‍വ്വീസ് എക്സിക്യൂട്ടിവ് വെബ്സൈറ്റുകളില്‍ ഉണ്ടായ ഹാക്കര്‍മാരുടെ ആക്രമണവും ഒപ്പം കോവിഡിനെ തുടര്‍ന്നുണ്ടായ തിരക്കുകളുമാണ് കാലതാമസത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് രക്ഷിതാക്കള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല.
കുഞ്ഞുങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട പല സാമ്പത്തിക ആനുകൂല്ല്യങ്ങളും ലഭിക്കാതിരിക്കാനൊ വൈകാനോ ഇത് കാരണമാകുന്നു. കുട്ടികളുടെ ജിപി കാര്‍ഡിന് അപേക്ഷിക്കാനോ പേരന്റല്‍ ലീവിന് അപേക്ഷിക്കാനോ സാധിക്കണമെങ്കില്‍ കുട്ടികളുടെ ജനന രജിസ്ട്രേഷന് അനിവാര്യമാണ്.