ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓര്‍മ്മകളോടെ അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹം ദീപാവലി ആഘോഷിച്ചു. പലരും ഇന്നലെ ദീപാവലി ആഘോഷങ്ങള്‍ക്കായി ജോലി സമയത്തില്‍ നിന്നും അവധി ചോദിച്ചിരുന്നു. വീടുകളില്‍ ദീപങ്ങള്‍ തെളിയിച്ചും പ്രിയപ്പെട്ടവര്‍ക്ക് ആശംസകള്‍ നേര്‍ന്നുമാണ് ആഘോഷങ്ങള്‍ നടന്നത്.
ഇന്ത്യയില്‍ നിന്നുള്ള 45000 ത്തോളം ആളുകള്‍ ദീപാവലി ആഘോഷിച്ചതായി അയര്‍ലണ്ടിലെ പ്രമുഖ മാധ്യമങ്ങള്‍ വിവിധ ഇന്ത്യന്‍ സംഘടനകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ നിന്നുള്ള പലര്‍ക്കും ആവശ്യപ്പെട്ടിട്ടും ദീപാവലി ദിനത്തില്‍ അവധി ലഭിച്ചില്ലെന്നും അയര്‍ലണ്ട് ഇന്ത്യ കൗണ്‍സില്‍ പ്രതിനിധി പ്രശാന്ത് ശുക്ല പറഞ്ഞു.
തങ്ങള്‍ ജോലി ചെയ്യുന്ന ഓഫിസുകളില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ളവര്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്തത് വിത്യസ്ത കാഴ്ചയായതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.