രാജ്യത്ത് കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജോലി നഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കി വന്നിരുന്ന ധനസഹായം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 2020 മുതലുള്ള കണക്കുകളനുസരിച്ചാണ് ഇപ്പോള്‍ കുറവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
202000 ആളുകളാണ് കഴിഞ്ഞയാഴ്ച സഹായം സ്വീകരിച്ചത്. ഏകദേശം 9,700 പേരുടെ കുറവാണ് ഇതില്‍ സംഭവിച്ചിരിക്കുന്നത്. 59.8 മില്ല്യണ്‍ യൂറോയാണ് 202152 പേര്‍ക്കായി ഏറ്റവുമൊടുവില്‍ വിതരണം ചെയ്തത്. 25 വയസ്സിനു താഴെയുള്ളവരില്‍ കഴിഞ്ഞയാഴ്ച 45881 പേര്‍ കഴിഞ്ഞയാഴ്ച സഹായം സ്വീകരിച്ചിരുന്നത് ഈയാഴ്ച 42,308 ആയി കുറഞ്ഞു.
രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ധനസഹായം സ്വീകരിച്ചത് ഡബ്ലിനിലാണ് 75178 പേരാണ് ഇവിടെ സഹായം സ്വീകരിച്ചത്. രാജ്യത്തെ സാമൂഹ്യ സുരക്ഷാ വിഭാഗമാണ് ഈ കണക്കുകള്‍ പുറത്ത് വിട്ടത്. ഇന്‍ഡോര്‍ ഡൈനിംഗുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടെ വരും ദിവസങ്ങളില്‍ ഇനിയും കുറവുണ്ടാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.