ഡബ്ലിന്‍ സിറ്റിയിലും പരിസര പ്രദേശങ്ങളിലും പാര്‍ക്കിംഗ് ഫീസില്‍ മാറ്റം വരുത്താന്‍ സാധ്യത. ഡബ്ലിന്‍ സിറ്റി കൗണ്‍സിലാണ് ഇത് സംബന്ധിച്ച ആലോചനകള്‍ നടത്തുന്നത്. വിവിധ തരത്തിലുള്ള വാഹനങ്ങള്‍ക്ക് വിവിധ നിരക്കിലാവും പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കുക.
വാഹനങ്ങളില്‍ നിന്നും പുറന്തള്ളുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് ഇതിനൊരു മാനദണ്ഡമായേക്കും. കൂടുതല്‍ എമിഷന്‍ ഉള്ള വാഹനങ്ങള്‍ക്ക് ഉയര്‍ന്ന പാര്‍ക്കിംഗ് ചാര്‍ജ് ഈടാക്കാനാണ് പദ്ധതിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡബ്ലിന്‍ സിറ്റി കൗണ്‍സിലിന്റെ ക്ലൈമറ്റ് ആക്ഷന്‍ പ്‌ളാനിന്റെ ഭാഗമായാണ് ഇത്തരമൊരു നീക്കമെന്ന് ടെക്‌നിക്കല്‍ സര്‍വ്വീസസ് ഹെഡ് ബ്രെണ്‍ന്‍ ഒബ്രിയാന്‍ പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കും കുറഞ്ഞ തോതില്‍ മാത്രം എമിഷനുള്ള വാഹനങ്ങള്‍ക്കും പാര്‍ക്കിംഗ് ഫീസ് താരതമ്യേന കുറവായിരിക്കും.