ഡബ്ലിൻ – അയർലണ്ടിലെ ക്രംലിൻ കേരളൈറ്റ്സ് ക്ളബിന്റെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 14 ശനിയാഴ്ച വാക്കിൻസ്‌ടൗണിലുള്ള ഗ്രീൻഹിൽസ് കമ്മ്യൂണിറ്റി സെന്ററിൽ നടത്തപ്പെടും.
ക്രംലിൻ പ്രദേശത്തു താമസിക്കുന്ന മലയാളികൾക്കും, ഇവിടെ നിന്ന് അയർലണ്ടിലെ വിവിധ ഭാഗങ്ങളിലേക്കു താമസം മാറിപോയവർക്കും അവരുടെ സൗഹൃദം നിലനിർത്തുന്നതിനും, ബന്ധങ്ങൾ ദൃഢമാക്കുന്നതിനും 2023 ൽ തുടങ്ങിയ ഒരു ആശയമാണ് ക്രംലിൻ കേരളൈറ്റ്സ് ക്ലബ് .
ക്ലബ്ബിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ആർപ്പോ ഇർർറോ 2024 എന്ന പേരിൽ നടത്തപെടുന്ന പരിപാടിക്കു കുട്ടികളുടെയും, മുതിർന്നവരുടെയും വിവിധ കലാപരിപാടികളോട് കൂടി തിരി തെളിയും.. തുടർന്ന് നടത്തപെടുന്ന ഉൽഘാടന ചടങ്ങിൽ ഡബ്ലിൻ സൗത്ത് മേയർ ശ്രീ . ബേബി പെരേപ്പാടൻ മുഖ്യ അതിഥിയായി പങ്കെടുക്കും..
27 ൽ പരം വിഭവങ്ങളോട് കൂടിയ ഓണസദ്യ , ഓണപാട്ട് ,വനിതകളുടെ നേതൃത്വത്തിൽ നടത്തപെടുന്ന മെഗാ തിരുവാതിര , ആഘോഷങ്ങൾക്കു കൊഴുപ്പേകുവാൻ ചെണ്ടമേളം , മുതിർന്നവർക്കും കുട്ടികൾക്കുമായി വിവിധ കലാ കായിക മത്സരങ്ങൾ എന്നിവ ഈ വർഷത്തെ ഓണത്തെ സമ്പന്നമാക്കുമെന്നു സംഘാടകർ അറിയിച്ചു ..
പുരുഷന്മാർക്കും , വനിതകൾക്കുമായി പ്രത്യേകം നടത്തപെടുന്ന വടംവലി മത്സരത്തിന് നിർമൽ റൈസ് സ്പോൺസർ ചെയ്യുന്ന 10 കിലോ വീതമുള്ള മട്ട അരിയാണ് സമ്മാനമായി ഒരുക്കിയിരിക്കുന്നത് …
വൈകുന്നേരം 4 മണിയോടുകൂടി ക്ലബ്ബിലെ അംഗങ്ങൾ ചേർന്നൊരുക്കുന്ന ശ്രവണ മധുരമായ ഗാനമേളയോടുകൂടി ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു സമാപനമാകും…
Share This News