രാജ്യത്ത് കോവിഡ് പരിശോധനകള്‍ക്കായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകളുടെ വില കുറയും. നികുതി നിരക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതോടെയാണ് വില കുറവിന് വഴി തെളിയുന്നത്. കോവിഡിനായുള്ള ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ക്ക് കോവിഡ് കാലത്ത് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയിരുന്നില്ല.
എന്നാല്‍ ഈ വര്‍ഷം ആദ്യം ആന്റിജന്‍ കിറ്റുകള്‍ക്ക് 23 ശതമാനം നികുതിയേര്‍പ്പെടുത്തുകയായിരുന്നു. വിവിധ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഈ തീരുമാനം പുനപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിത്.
ധനവകുപ്പ് മന്ത്രിയും റവന്യു ഡിപ്പാര്‍ട്ട്‌മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് കോവിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ നികുതി രഹിതമാക്കാന്‍ തീരുമാനമാക്കിയത്.