അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന കോവിഡ് കമ്മ്യൂണിറ്റി ടെസ്റ്റ് സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കോവിഡിനൊപ്പം ജീവിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗം കൂടിയാണ് ഇത്. നിലവില്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍പ്പെട്ട ആളുകള്‍ക്ക് ഡോക്ടേഴ്‌സിന്റെ റഫറന്‍സ് ഇല്ലാതെ തന്നെ എച്ച്എസ്ഇ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പിസിആര്‍ ടെസ്റ്റ് ചെയ്യാവുന്നതാണ്.
എന്നാല്‍ മറ്റ് ആളുകള്‍ക്ക് ഈ സെന്ററുകളില്‍ ടെസ്റ്റ് നടത്തണമെങ്കില്‍ ഡോക്ടേഴ്‌സിന്റെ റഫറന്‍സ് വേണം എന്നാല്‍ ഇനി ഹൈ റിസ്‌ക് കാറ്റഗറിയില്‍ അല്ലാത്തവര്‍ ചെറിയ ലക്ഷണങ്ങളുമായി എത്തുന്നവര്‍ എന്നിവര്‍ക്ക് ടെസ്റ്റിംഗിന് റഫറന്‍സ് നല്‍കേണ്ടെന്നാണ് എച്ച്എസ്ഇ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
കോവിഡ് വൈറസ് വ്യാപനത്തെക്കുറിച്ച് അന്വേഷിക്കുന്ന പബ്ലിക് ഹെല്‍ത്ത് സ്റ്റാഫ് നിര്‍ദ്ദേശിച്ചാലും ടെസ്റ്റിംഗ് നടത്തും. രാജ്യത്തെ വിവിധ കൗണ്ടികളില്‍ ഇതിനകം തന്നെ നിരവധി ടെസ്റ്റിംഗ് സെന്ററുകള്‍ അടച്ചു പൂട്ടിക്കഴിഞ്ഞു.
IRELAND GO FOR CLOSING COVID TEST CENTERS