കോവിഡിനെതിരെയുള്ള പോരാട്ടങ്ങള്‍ അവസാനിപ്പിക്കാതെ നോര്‍ത്തേണ്‍ അയര്‍ലണ്ട്. രാജ്യത്ത് കോവിഡ് സ്പ്രിംഗ് ബൂസ്റ്റര്‍ ഡോസ് നല്‍കാനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. കോവിഡ് രോഗം വന്നാല്‍ കൂടുതല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളവരെ അവഗണിക്കാനാവില്ലെന്നും ഇവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിയെ മതിയാകൂ എന്നുമാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
75 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കുമാണ് സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കുന്നത്. മുമ്പത്തെ ഡോസ് സ്വീകരിച്ച് ആറുമാസമെങ്കിലും കഴിഞ്ഞവര്‍ക്കാണ് പുതിയ ബൂസ്റ്ററിന് അര്‍ഹത. ആദ്യ ഘട്ടമായി കെയര്‍ ഹോമുകള്‍ കേന്ദ്രീകരിച്ചായിരിക്കും വാക്‌സിന്‍ നല്‍കുക.
സ്പ്രിംഗ് ബൂസ്റ്റര്‍ നല്‍കുന്നത് സംബന്ധിച്ച് വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ പഠനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കോവിഡ് പൂര്‍ണ്ണമായും തുടച്ച് മാറ്റപ്പെട്ടിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹൈ റിസ്‌ക് ഗ്രൂപ്പിലുള്ളവര്‍ക്ക് ഇനിയും പ്രതിരോധം അനിവാര്യമാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ നടക്കുന്നത്.