സമ്പര്‍ക്കമൊഴിവാക്കണം ; കോവിഡ് നിയന്ത്രിക്കാന്‍ അഞ്ച് കാര്യങ്ങള്‍

രാജ്യത്ത് കോവിഡ് ഗുരുതര സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ കോവിഡ് വ്യാപനമൊഴിവാക്കാന്‍ ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നഭ്യര്‍ത്ഥിച്ച് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍. ജനങ്ങള്‍ പൊതുആരോഗ്യ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3666 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

638 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 130 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പരാമാവധി പൊതുപരിപാടികള്‍ ഒഴിവാക്കി അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുന്ന രീതിയിലേയ്ക്ക് ആളുകള്‍ എത്തണമെന്നും ടോണി ഹോളോഹാന്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കോവിഡ് നിയന്ത്രിക്കാന്‍ താഴെ പറയുന്ന അഞ്ച് കാര്യങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

* ജലദേഷമോ പനിയോ അനുഭവപ്പെടുകയോ അതിന്റെ ലക്ഷണങ്ങള്‍ കാണുകയോ ചെയ്താല്‍ സ്വയം ക്വാറന്റീനില്‍ പോവുകയും പിസിആര്‍ ടെസ്റ്റ് നടത്തുകയും വേണം. ആന്റിജന്‍ ടെസ്റ്റല്ല പിസിആര്‍ ടെസ്റ്റ് തന്നെ നടത്തണം.

* ആരെയൊക്കെ കാണണമെന്നത് സംബന്ധിച്ച് മുന്‍ഗണനാ പട്ടികയുണ്ടാക്കുകയും അത്യാവശ്യക്കാരുമായി മാത്രം കൂടിക്കാഴ്ച നടത്തുകയും ചെയ്യണം.

* പരമാവധി കൂടിക്കാഴ്ചകള്‍ തുറസ്സായ സ്ഥലങ്ങളില്‍ വച്ചാക്കണം ഇന്‍ഡോര്‍ കൂടിച്ചേരലുകള്‍ ഒഴിവാക്കണം.

* മാസ്‌ക് കൃത്യമായി ധരിക്കണം

* കോവിഡ് തിരിച്ചറിയാന്‍ കൃത്യമായ ടെസ്റ്റിംഗുകള്‍ തന്നെ നടത്തണം. ടെസ്റ്റിന്റെ റിസല്‍ട്ട് എന്താണെന്ന് കൃത്യമായി മനസ്സിലാക്കണം.

Share This News

Related posts

Leave a Comment