രാജ്യത്ത് അടുത്തഘട്ടം ലോക്ടൗണ് ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നത് ഒക്ടോബര്‍ 22 മുതലാണ്. ഈ ദിവസത്തിലേയ്ക്ക് ഒരാഴച മാത്രം ബാക്കി നില്‍ക്കെ അന്നേ ദിവസം ഇളവുകള്‍ പ്രഖ്യാപിക്കാനാകുമോ എന്നത് സംബന്ധിച്ച് ഉറപ്പില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. ഇളവുകളുടെ കാര്യത്തില്‍ അടുത്തയാഴ്ച ആദ്യത്തോടെ മാത്രമെ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും രോഗികളുടെ എണ്ണം വളരെ വേഗത്തില്‍ ഉയരുന്നത് നല്ല സൂചനയല്ലെന്നും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇതുമായ ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രമെ തുടര്‍ന്നുള്ള ഇളവുകളില്‍ തീരുമാനമെടുക്കൂ എന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കി. സാമൂഹ്യ അകലവും തുറസായ സ്ഥലങ്ങളിലെ മാസ്കിന്റെ ഉപയോഗം അടക്കമുള്ള നിയന്ത്രണങ്ങളും ഒക്ടോബര്‍ 22 മുതല്‍ ഒഴിവാക്കുമെന്നായിരുന്നു മുമ്പുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍