കോവിഡ് മഹാമാരിയ്‌ക്കെതിരെ പോരാടി ജനങ്ങളുടെ ജീവന് കാവല്‍ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് കാല ബോണസ് ഉടന്‍. നല്‍കും. അര്‍ഹരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം അടുത്ത ശമ്പളത്തോടോപ്പം ബോണസ് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇത് ഉടന്‍ ഉത്തരവായി ഇറങ്ങും. ഈ ബോണസ് ടാക്‌സ് ഫ്രീ ആണെന്ന പ്രത്യേകത കൂടിയുണ്ട്.
600 യൂറോ മുതല്‍ ആയിരം യൂറോ വരെയാണ് ബോണസായി നല്‍കുന്നത്. 2020 മാര്‍ച്ച് ഒന്ന് മുതല്‍ 2021 ജൂണ്‍ 30 വരെ ജോലി ചെയ്തവരില്‍ ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് ബോണസ് ലഭിക്കുക. ഈ കാലഘട്ടത്തില്‍ അറുപത് ശതമാനം സമയമെങ്കിലും ജോലി ചെയ്തവര്‍ക്ക് 1000 യൂറോ ബോണസ് ലഭിക്കും. ജോലി സമയം 60 ശതമാനത്തില്‍ താഴെയാണെങ്കില്‍ 600 യൂറോയായിരികക്കും ലഭിക്കുക. നാലാഴ്ചയില്‍ താഴെ ജോലി ചെയ്തവര്‍ക്ക് ബോണസ് ഉണ്ടാകില്ല.
നഴ്‌സുമാര്‍, കണ്‍സല്‍ട്ടന്റുമാര്‍, മിഡ് വൈഫുമാര്‍, ലാബ് ജീവനക്കാര്‍, ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് അസിസ്റ്റന്റ്മാര്‍, കോവിഡ് -19 സ്വാബര്‍മാര്‍, വാക്‌സിന്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്ക് പുറമേ എച്ച്എസ്ഇ നിയമിച്ച അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, കേറ്ററിംഗ് സ്റ്റാഫ് , പോര്‍ട്ടര്‍മാര്‍. ക്ലീനര്‍മാര്‍, മെയിന്റനന്‍സ് സ്റ്റാഫ് എന്നിവര്‍ക്കും ഈ ആനുകൂല്ല്യം ലഭിക്കും.