രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും ഉയരുമ്പോള്‍ മുന്നറിയിപ്പുമായി ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടീവ്. സമൂഹത്തിന്റെ വിവിധയിടങ്ങളിലെ ആളുകളുടെ ഒത്തുചേരലുകളും ജോലിയിടങ്ങളുമാണ് കുടുതല്‍ കോവിഡ് ഔട്ട് ബ്രേക്കുകള്‍ക്ക് കാരണമാകുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പറയുന്നു.
ഒരു ആഴ്ചയില്‍ കുറഞ്ഞത് 100 ഔട്ട്‌ബ്രേക്കുകളെങ്കിലും ഉണ്ടാകുന്നുണ്ടെന്നും കൂടുതലും ജോലി സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളുമാണെന്നും ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവ് പറയുന്നു. ജോലി സ്ഥലങ്ങള്‍ മാത്രമല്ല ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകളും കൂടുതല്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
രോഗലക്ഷണങ്ങളുള്ളവര്‍ ജോലിക്ക് പോകുന്നതില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ജോലിക്ക് വരുന്നവരില്‍ വാക്‌സിന്‍ എടുത്തവരും ഇല്ലാവരുമുണ്ടെന്ന കാര്യം പരിഗണിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു. ജോലിയിടങ്ങളിലെ ഓഫീസ് സ്‌പെയ്‌സുകള്‍ ഒരു പക്ഷെ സുരക്ഷിതമായിരിക്കാമെന്നും എന്നാല്‍ ചായകുടിക്കാനും ഭക്ഷണം കഴിക്കാനുമുള്ള ഒത്തുചേരലുകള്‍ ഇവിടെ ഉണ്ടാകുന്നതാണ് വ്യാപനത്തിന് കാരണമെന്നും ആളുകള്‍ ജാഗ്രത പാലിക്കണമെന്നും എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കുന്നു.