രാജ്യത്ത് കോവിഡ് വീണ്ടും വര്‍ദ്ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. നിലവില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 225 ആളുകളാണ് കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ഇത്രയധികം പുതിയ ഹോസ്പിറ്റല്‍ കേസുകള്‍ 24 മണിക്കൂറിനുള്ളില്‍ ഉണ്ടാകുന്നത് ആദ്യമാണ്. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് 4500 ഒളം ആശുപത്രി ജീവനക്കാര്‍ നിലവില്‍ അവധിയിലാണെന്നും എച്ച്എസ്ഇ വ്യക്തമാക്കി.
എന്നാല്‍ ഭൂരിഭാഗം ആളുകളിലേയ്ക്കും വാക്സിന് എത്തിയ സാഹചര്യത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ പുനസ്ഥാപിക്കേണ്ട ആവശ്യം ഇല്ലെന്നാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള ആരോഗ്യ വിദഗ്ദരുടെ അഭ്യര്‍ത്ഥന. എല്ലാവരും തങ്ങളുടെ ഊഴം കാത്തിരുന്ന് ബൂസ്റ്റര്‍ ഡോസ് വാക്സിന് സ്വീകരിക്കണമെന്നാണ് ആരോഗ്യവിദഗ്ദര് ആവര്‍ത്തിച്ചാവശ്യപ്പെടുന്നത്.