രാജ്യത്ത് 18 വയസ്സില്‍ താഴെയുള്ള ആളുകളില്‍ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഏറ്റവുമൊടുവില്‍ എച്ച്എസ്ഇ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം കോവിഡിനെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 10 പേരില്‍ ഒരാള്‍ 18 വയസ്സിന് താഴെ പ്രായപരിധിയിലുള്ളവരാണെന്നാണ്. വിവിധ ആശുപത്രികളിലായി 329 പേര്‍ ചികിത്സയില്‍ കഴിയിമ്പോള്‍. ഇതില്‍ 33 പേരും 18 വയസ്സിന് താഴെ പ്രായമുള്ളവരാണെന്നാണ് ഹെല്‍ത്ത് സര്‍വ്വീസ് എക്‌സിക്യൂട്ടിവിന്റെ റിപ്പോര്‍ട്ട്.
13 വയസ്സിനും 18 വയസ്സിനും ഇടയിലുള്ള ചെറിയൊരു ശതമാനം പേര്‍ നേരത്തെ ഇന്റന്‍സീവ് കെയര്‍ യൂണീറ്റിലും ചികിത്സ തേടിയിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം കൂടുന്നതായും കണക്കുകളുണ്ട്. ഇതിനകം തന്നെ കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 14000 വിദ്യാര്‍ത്ഥികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,470 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 367 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 59 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.