രാജ്യത്ത് കോവിഡ് ബാധിക്കുന്നവരില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിക്കേണ്ടവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 14 പേരെയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇതോടെ നിലവില്‍ തീവ്രപിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 86 ആയി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ ആഴ്ചയിലെ ശരാശരി എണ്ണം നാലാഴ്ച മുമ്പ് 60 ആയിരുന്നതില്‍ നിന്നും കഴിഞ്ഞയാഴ്ച 74 ല്‍ എത്തിയിരുന്നു.
ഏഴ് ദിവസത്തെ മൂവിംഗ് ആവറേജ് 1,100 ആയിരുന്നു ഒക്ടോബര്‍ ആദ്യം. ഇപ്പോള്‍ ഇത് 1,889 ആണ്. 14 ദിവസത്തെ ശരാശരി കണക്കുകള്‍ ഇപ്പോള്‍ വീണ്ടും 500 ന് മുകളിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,148 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 464 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 86 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
നിലവില്‍ അഞ്ച് ദിവസത്തെ ശരാശരി 1937 ആണ്. കഴിഞ്ഞ ബുധനാഴ്ച വരെയുള്ള 63 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെയുള്ള കോവിഡ് മരണങ്ങളുടെ എണ്ണം 5,369 ആയി.