കോവിഡ് പരിശോധനകള്‍ നടത്താനുള്ളവര്‍ പരമാവധി വീടുകളില്‍ പരിശോധന നടത്താന്‍ ശ്രദ്ധിക്കണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ പറഞ്ഞു. കോവിഡ് സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇതിനായുള്ള കിറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. കോവിഡ് ടെസ്റ്റിംഗ് സെന്ററുകളിലെ തിരക്കൊഴിവാക്കാന്‍ ഇതുപകരിക്കുമെന്നും ആളുകള്‍ പരമാവധി സഹകരിക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ദിവസം,14000 ത്തോളം കമ്മ്യൂണിറ്റി ടെസ്റ്റിംഗുകളാണ് നടത്തുന്നത് കഴിഞ്ഞ ആഴ്ചകളില്‍ വലിയ വര്‍ദ്ധനവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഉടന്‍ ഇത് 20,000 കടക്കുവാനാണ്സാധ്യത ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നും ആരോഗ്യവകുപ്പ് പറയുന്നു. കോവിഡ് ബാധിച്ചവരുമായി ഏറ്റവും അടുപ്പം പുലര്‍ത്തിയവര്‍ക്ക് ടെസ്റ്റിംഗ് സെന്ററുകളിലെ പരിശോധന ഒഴിവാക്കി ഇവര്‍ക്ക് അഞ്ച് ആന്റിജന്‍ ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കുന്ന കിറ്റുകള്‍ ഇനി മുതല്‍ നല്‍കും.
ഈ കിറ്റുകളുപയോഗിച്ച് കൃത്യമായ ദിവസങ്ങളില്‍ ടെസ്റ്റുകള്‍ നടത്താം. പത്ത് ദിവസങ്ങള്‍ക്കുശേഷം നെഗറ്റിവായാല്‍ ഇവര്‍ക്ക് ക്വാറന്റീനില്‍ നിന്നും പുറത്ത് വരാം. തുടര്‍ന്നും പോസിറ്റീവാണെങ്കില്‍ ടെസ്റ്റിംഗ് സെന്ററുകളിലെത്തി ടെസ്റ്റുകള്‍ നടത്തണം.