കോവിഡ് മഹാമാരിയുടെ കാലത്ത് ജോലിക്കിടെ കോവിഡ് ബാധിക്കുകയും ജീവന് നഷ്ടപ്പെടുകയും ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പ്രത്യേക പദ്ധതി. 23 ഓളം ആരോഗ്യപ്രവര്‍ത്തകരാണ് സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ചത്.
100,000 യൂറോ നികുതിയില്ലാതെ ഇവരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് സര്‍ക്കാര്‍ പദ്ധതി. നഴ്സിംഗ് ഹോമുകളിലെ ജീവനക്കാര്‍ മുതല്‍ ആരോഗ്യമേഖലയിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ വരെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മഹാമാരിയോട് പൊരുതി ജീവന് വെടിഞ്ഞ ആരോഗ്യപ്രവര്‍ത്തരുടെ കുടുംബങ്ങള്‍ക്ക് സംഭവിച്ച നഷ്ടം വലിയ വേദനായണെന്നും ഇതിനാലാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചതെന്നും ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി പറഞ്ഞു