രാജ്യത്ത് ഡിജിറ്റല്‍ കോവിഡ് ട്രാവല്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തന്നെ നല്‍കി തുടങ്ങും. ജൂലൈ 19 ന് മുമ്പ് സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാവര്‍ക്കും നല്‍കുവാനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. അയര്‍ലണ്ടില്‍ ഇന്‍ഡോര്‍ ഡൈനിംഗുകള്‍ക്ക് അനുമതി നല്‍കുമ്പോളും ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആളുകള്‍ക്ക് ഉപകാരപ്പെടും. ഏകദേശം 1.8 മില്ല്യണ്‍ ആളുകള്‍ക്കാണ് ഇപ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുക.
രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ അല്ലെങ്കില്‍ കോവിഡ് രോഗം വന്ന് ഭേദമായവര്‍ ഇങ്ങനെയുള്ളവരാണ് ഈ 1.8 മില്ല്യണ്‍ ആളുകള്‍. ഹോസ്പിറ്റാലാറ്റി സെക്ടറിലെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചകളിലും ഈ വിഷയം ഉയര്‍ന്നു വന്നിരുന്നു. ഇന്‍ഡോര്‍ ഡൈനിംഗുകളിലേയ്ക്ക് വാക്‌സിനേഷന്‍ സ്വീകരിച്ചവരെ മാത്രം ഉള്‍പ്പെടുത്തുക എന്നൊരു തീരുമാനം വന്നാല്‍ ഈ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ റെസ്റ്റോറന്റുകളിലും പബ്ബുകളിലും ഉപയോഗിക്കാന്‍ സാധിക്കും.
യൂറോപ്പിലേയക്കും യൂറോപ്പിനകത്തും സ്വതന്ത്ര യാത്ര സാധ്യമാകുന്ന ഒരു രേഖകൂടിയാണ് ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഇതിനകം തന്നെ നിലവില്‍ വന്നു കഴിഞ്ഞു. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ആരോഗ്യവകുപ്പിന്റെ സിസ്റ്റങ്ങളില്‍ ഉണ്ടായ ഹാക്കിംഗിനെ തുടര്‍ന്നാണ് അയര്‍ലണ്ടില്‍ ഡിജിറ്റല്‍ വാക്‌സിന്‍ പാസ്‌പോര്‍ട്ട് വൈകിയത്. രാജ്യത്ത് ഡെല്‍റ്റാ വ്യാപന സാധ്യതകൂടി സര്‍ക്കാര്‍ ഇപ്പോള്‍ കണക്കിലെടുക്കുന്നുണ്ട്.