രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു. 1071 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. 101 പേരാണ് ഹോസ്പിറ്റലുകളില്‍ ചികിത്സയിലുള്ളത്. 20 പേരാണ് നിലവില്‍ ഐസിയുകളില്‍ ഉള്ളത്. 14 ദിവസത്തെ ശരാശരി കണക്കുകള്‍ പ്രകാരം ഫെബ്രുവരി മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കോവിഡ് നിരക്കാണ് ഇപ്പോള്‍ രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് കേസുകല്‍ ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രണ്ട് ഡോസ് വാക്‌സിനുകളും പൂര്‍ത്തിയാക്കാത്തവര്‍ പൊതുവായുള്ള പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും അരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
ഇതിനിടെ രാജ്യത്തെ വിമാനയാത്രകളില്‍ ഇളവ് പ്രഖ്യാപിച്ചതോടെ വിമാനയാത്രികരുടെ എണ്ണം വര്‍ദ്ധിച്ചു. രണ്ട് ഡോസ് വാക്‌സിനുകളും സ്വീകരിച്ചവര്‍ക്കാണ്് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ തിങ്കളാഴ്ച നല്ല തിരക്കാണ് അനുഭവപ്പെട്ടത്.