യൂറോപ്പില്‍ കോവിഡ് കേസുകളും മരണങ്ങളും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. റഷ്യ. യുക്രൈയ്ന്‍, റൊമാനിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞയാഴ്ചയില്‍ മാത്രം 1,672,000 കേസുകളാണ് യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസത്തെ ശരാശരി കണക്കുകള്‍ 239,000 ആണ്. മുമ്പത്തെ ആഴ്ചയെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 52 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ എഎഫ്പിയാണ് പുറത്തു വിട്ടത്.
ഓഗസ്റ്റ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 60 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 42 രാജ്യങ്ങളില്‍ കോവിഡ് കണക്കുകള്‍ ഉയര്‍ന്നപ്പോള്‍ 7 രാജ്യങ്ങളില്‍ മാത്രമാണ് കോവിഡ് കേസുകളില്‍ കുറവ് കാണിച്ചത്. കൊസോവോ, ലക്‌സംബര്‍ഗ്, മാള്‍ട്ട എന്നി രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ കുറവ് കാണിച്ചത്. പുതിയ കേസുകള്‍ കൂടിയ രാജ്യങ്ങളില്‍ യുക്രെയ്ന്‍, ഹംഗറി, പോളണ്ട്, എന്നീ രാജ്യങ്ങളും ഉള്‍പ്പെടുന്നു.
അയര്‍ലണ്ടില്‍ ഇന്നലെ മാത്രം 2193 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 513 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 97 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.