രാജ്യത്ത് കോവിഡ് വീണ്ടും ആശങ്ക പടര്‍ത്തുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് ആശങ്കയ്ക്കിട നല്‍കുന്നത്. ഇന്നലത്തെ കണക്കുകള്‍ പ്രകാരം 46 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. എപ്രില്‍ മാസത്തിന്റെ മധ്യഭാഗത്താണ് ഇതിന് മുമ്പ് ഇത്രയധികം കോവിഡ് രോഗികള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയത്. ഇതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
ഇന്നലത്തെ കണക്കുകള്‍ പ്രകാരം 1035 രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 38.1 ശതമാനമാണ്. BA.2.75 എന്ന ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ കൂടുതല്‍ ആളുകളിലും സ്ഥിരീകരിക്കുന്നത്. കോവിഡ് ബാധിച്ച് ആശുപത്രികളിലെത്തുന്ന കൂടുതല്‍ ആളുകളും പ്രായമേറിയവരാണെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
ആശുപത്രികളില്‍ കഴിയുന്ന നാലില്‍ മൂന്നുപേരും 65 വയസ്സിന് മുകളിലുള്ളവരാണെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണ്‍ലി മാധ്യമങ്ങളോട് പറഞ്ഞത്. പ്രായമായവരില്‍ സെക്കന്‍ഡ് ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നാണ് സര്‍ക്കാരും ആരോഗ്യവകുപ്പും ആഹ്വാനം ചെയ്യുന്നത്.