കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തെ കോവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഈ കാലയളവില്‍ മാത്രം ഏകദേശം 60 ശതമാനം കേസുകള്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവസാന എട്ടാഴ്ചകളിലെ ഏറ്റവും കൂടിയ കണക്കുകളാണ് . ഇന്നലെ രാജ്യത്ത് 957 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ച ഇത് 749 കേസുകള്‍ രണ്ടാഴ്ച മുമ്പ് 603 കേസുകളുമായിരുന്നു. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും ഒപ്പം തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. നിലവില്‍ 41 പേരാണ് ഇന്റന്‍സീവ് കെയര്‍ യൂണീറ്റില്‍ ചികിത്സയിലുള്ളത്.