കോവിഡ് കേസുകള്‍ ഉയരുന്നു ; സമ്പര്‍ക്കം കുറയ്ക്കണമെന്ന് സര്‍ക്കാര്‍

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുമ്പോള്‍ ആശങ്കയും ഇരട്ടിക്കുന്നു. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ പുരോഗമിക്കുമ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതും ആശങ്ക വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. ജനങ്ങള്‍ സ്വയം നിയന്ത്രണം പാലിച്ച് സമ്പര്‍ക്കം ഒഴിവാക്കി വ്യാപനത്തെ തടയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. പൂര്‍ണ്ണമായോ ഭാഗികമായോ മറ്റൊരു ലോക് ഡൗണിലേയ്ക്ക് പോകാതെ ജനങ്ങളുടെ തങ്ങളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തി കോവിഡിനെ നിയന്ത്രിക്കണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ലോക്ഡൗണുകള്‍ പിന്‍വലിച്ച് സാമ്പത്തിക മേഖലയടക്കം പുതിയ ഉണര്‍വിലേയ്ക്ക് വന്നു കൊണ്ടിരിക്കുമ്പോള്‍ മറ്റൊരു ലോക്ഡൗണ്‍ അപ്രായോഗികമാണെന്നാണ് സാമ്പത്തീക വിദഗ്ദരുടേയും വിലയിരുത്തല്‍ കഴിഞ്ഞ ദിവസം 3805 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണക്കുകള്‍ പ്രതിദിനം നാലായിരത്തോടടുക്കുകയാണ്. 582 പേരാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 106 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

ആശുപത്രികളില്‍ കഴിയുന്നവരില്‍ 382 പേര്‍ ശ്വസനത്തിന് കൃത്രിമ ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്നും എച്ച്എസ്ഇ ചീഫ് എക്‌സിക്യൂട്ടിവ് പോള്‍ റീഡ് പറഞ്ഞു. ഐസിയു ബെഡ്ഡുകളുടെ 75 ശതമാനവും കോവിഡ് രോഗികള്‍ക്കായി നീക്കി വച്ചിരിക്കുകയാണ്. ഇത് മറ്റ് രോഗങ്ങള്‍ക്കുള്ള ചികിത്സയേയും ബാധിക്കും. ഇതിനാല്‍ തന്നെ പൊതു ജനങ്ങള്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പോള്‍ റീഡ് പറഞ്ഞു.

ഉടന്‍ ലോക് ഡൗണിലേയ്ക്ക് പോകില്ലെന്നും ജനങ്ങള്‍ സ്വയം ഉത്തരവാദിത്വം ഏറ്റെടുത്ത് നിയന്ത്രണങ്ങള്‍ പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് നല്‍കുന്ന നിര്‍ദ്ദേശം.

Share This News

Related posts

Leave a Comment