കോവിഡ് കണക്കുകള്‍ രണ്ടായിരത്തിന് മുകളില്‍ ; വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ ഇനിയും

രാജ്യത്ത് കോവിഡ് കണക്കുകള്‍ വീണ്ടും ഉയരുന്നതായി സൂചനകള്‍ അവസാന 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം കോവിഡ് കേസുകള്‍ രണ്ടായിരത്തിന് മുകളിലാണ്. 2066 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 26 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,306 ആയി.

408 പേരാണ് നിലവില്‍ ചികിത്സയ്ക്കായി ആശുപത്രികളിലുള്ളത്. 69 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് വാക്‌സിനേഷന്‍ അതിവേഗത്തില്‍ മുന്നോട്ട്‌പോകുമ്പോഴും ഇനിയും വാക്‌സിന്‍ സ്വീകരിക്കത്തവര്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. 300,0000 ത്തോളം മുതിര്‍ന്ന് ആളുകള്‍ ഇപ്പോഴും വാക്‌സിനോട് വിമുഖത കാട്ടുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ റൊനാന്‍ ഗ്ലൈന്‍ പറഞ്ഞു. ഇതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കുക എന്നതാണ് കോവിഡ് വര്‍ദ്ധിക്കുന്നത് തടയാനുള്ള എക പോംവഴിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം ഡോസ് എടുക്കേണ്ട സമയമായിട്ടും സ്വീകരിക്കാത്ത 70,000 ആളുകള്‍ ഇനിയും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള ആളുകളിലാണ് രോഗം കൂടുതല്‍ പ്രശ്‌നങ്ങലുണ്ടാക്കുന്നതെന്നും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ആളുകളില്‍ മൂന്നില്‍ രണ്ടു പേരും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്നും

Share This News

Related posts

Leave a Comment