രാജ്യത്ത് പുതുതായി 1,358 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകളാണിത്. ഇവരില്‍ 400 പേരാണ് ചികിത്സയിലുള്ളത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 18 പേരുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കുകളാണിത്. മാര്‍ച്ച് മാസത്തില്‍ ഒരു സമയം 418 പേര്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
75 പേരാണ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ അഞ്ച് ദിവസത്തെ രോഗബാധിതരുടെ ശരാശരി കണക്കുകള്‍ 1,578 ആണ്. ആശുപത്രികളിലും ഇന്റന്‍സീവ് കെയര്‍ യൂണീറ്റുകളിലും ചികിത്സയിലുള്ളവരില്‍ കൂടുതല്‍ ആളുകളും വാക്‌സിന്‍ സ്വീകരിക്കാത്തവരാണെന്ന കണക്കുകള്‍ പുറത്ത് വന്നിരുന്നു.
ഇതേ തുടര്‍ന്ന് ഇനിയും വാക്‌സിനെടുക്കാത്തവര്‍ ഉടന്‍ തന്നെ വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രതിരോധം ശക്തമാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ കഴിയുന്നവരില്‍ 67 ശതമാനം ആളുകള്‍ വാക്‌സിന്‍ ഒരു ഡോസ് പോലും സ്വീകരിക്കാവരും മൂന്ന് ശതമാനം ആളുകള്‍ ഒരു ഡോസ് പോലും സ്വീകരിക്കാത്തവരാണെന്നും പഠന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.