അനുദിനം വര്‍ദ്ധിച്ച് കോവിഡ് ഇന്നലെ 16,428

 

രാജ്യത്ത് കോവിഡ് കേസുകള്‍ അനുദിനം വര്‍ദ്ധിക്കുന്നു. 16,428 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അയര്‍ലണ്ടില്‍ ഇത്രയധികം പേര്‍ക്ക് ഒരു ദിവസം കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 568 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. 93 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചിക്ത്‌സയില്‍ കഴിയുന്നത്. 22 കോവിഡ് മരണങ്ങളാണ് കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകള്‍ 5912 ആണ്.

ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്ന ആളുകളുടെ എണ്ണവും ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. രാജ്യം മറ്റൊരു ലോക്ഡൗണിലേയ്ക്ക് പോകാന്‍ നിര്‍ബന്ധിതമാകുമോ എന്നതാണ് എല്ലാവരും ആശങ്കയോടെ ഉറ്റുനോക്കുന്നത്. എല്ലാവരും സാമൂഹിക അകലമടക്കം കോവിഡ് മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിക്കണമെന്നും എന്തെങ്കിലും ലക്ഷണങ്ങള്‍ ഉള്ളവരും കോവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവരും സ്വയം ക്വാറന്റീനില്‍ പ്രവേശിക്കണമെന്നും സാമൂഹിക കൂടിച്ചേരലുകള്‍ ഒഴിവാക്കണമെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ ടോണി ഹോളോഹാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

Share This News

Related posts

Leave a Comment