രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 892 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 333 ആളുകളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 14 രോഗികള്‍ കൂടുതലാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ തന്നെ 64 പേര് തീവ്രപരിചരണ വിഭാഗത്തിലാണ് . ഇവരുടെ എണ്ണത്തിലും നാല് പേരുടെ വര്‍ദ്ധനവുണ്ട്.
രാജ്യത്ത് കോവിഡ് കണക്കുകളില്‍ ആശ്വാസ വാര്‍ത്തയാണ് ഇത്. കാരണം കഴിഞ്ഞ ജൂലൈ മാസം 15 ന് ശേഷം ആദ്യമായാണ് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയെത്തുന്നത്. ഇപ്പോഴും അഞ്ച് ദിവസത്തെ ശരാശരി കണക്കുകളെടുത്താല്‍ അത് 1,172 ആണ്.
കുട്ടികളിലെ കോവിഡ് വ്യാപനവും കുറഞ്ഞിട്ടുണ്ട്. സ്കൂളുകള്‍ തുറന്ന സമയത്തെ അപേക്ഷിച്ച് വ്യാപനം കുറഞ്ഞത് ഒരു ആശ്വാസ വാര്‍ത്തയാണ്. കോവിഡ് വ്യാപനം കുറയുന്ന സ്ഹചര്യത്തിലും ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും എല്ലാവരും വാക്സിന് സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.